Sunday, May 5, 2024
indiaNews

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് കോവിഡ്

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളിലൊരാള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.രാജ്യത്തെ കോവിഡ് പ്രതിസന്ധിയും ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ്. ഈ കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.
കോവിഡ് ദേശീയ ദുരന്തമായി മാറു്േമ്പാള്‍ സുപ്രീംകോടതിക്ക് കാഴ്ചക്കാര്‍ മാത്രമായി നിലകൊള്ളാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് നേരത്തെ നിരീക്ഷിച്ചിരുന്നു. കാര്യക്ഷമമായ ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാന്‍ പ്രത്യേക ദൗത്യസേനയെ നിയോഗിച്ചതും ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നേതൃത്വത്തിലാണ്.