Sunday, May 5, 2024
keralaNews

കലഞ്ഞൂരില്‍ വീണ്ടും പുലിയിറങ്ങി.

കലഞ്ഞൂരില്‍ വീണ്ടും പുലിയിറങ്ങി. മുരുപ്പേല്‍ മന്ത്രപ്പാറയിലാണ് പുലിയെ കണ്ടത്.സൊസൈറ്റിയില്‍ പാല്‍ കൊടുക്കാന്‍ പോയ സ്ത്രീ പുലിയെ കണ്ടു. പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്കേറ്റു.പ്രദേശവാസിയായ കമലാ ഭായിക്കാണ് ഓട്ടത്തിനിടയില്‍ വീണ് പരുക്കേറ്റത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു.