Sunday, May 5, 2024
keralaNews

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി.

ഭൂമി ഇടപാട് കേസില്‍ വിചാരണ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ ഇളവു നല്‍കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. നാളെ കാക്കനാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഇളവു നല്‍കണമെന്നായിരുന്നു ആവശ്യം. കേസുകള്‍ റദ്ദാക്കണമെന്നതുള്‍പ്പെടെയുള്ള ഹര്‍ജികള്‍ ജനുവരി രണ്ടാം വാരം പരിഗണിക്കും.എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു തിരിച്ചടിയായത്. കേസിന്റെ വിചാരണയ്ക്കു കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാളിന്റെ ഹര്‍ജി നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും തള്ളി. നേരിട്ടു ഹാജരാകുന്നതില്‍ കര്‍ദിനാളിന് ഇളവു നല്‍കാനാകില്ലെന്നു കോടതി വ്യക്തമാക്കി. നേരിട്ട് ഹാജരായി ജാമ്യമെടുത്തശേഷം ഇളവിനായി അപേക്ഷ നല്‍കാമെന്നും മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണു കര്‍ദിനാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 7 കേസുകളാണ് കര്‍ദിനാളിനെതിരെയുള്ളത്.