Tuesday, May 14, 2024
keralaLocal NewsNews

മാസ്‌ക്ക് നല്‍കി.

കാഞ്ഞിരപ്പള്ളി രൂപത എസ്.വൈ.എം.നു മാസ്‌ക്ക് നല്‍കി പെരുവന്താന സെന്റ്.ആന്റണീസ് കോളജ് ഫാഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ്. കാഞ്ഞിരപ്പള്ളി ,സെന്റ്.ആന്റണീസ് കോളജ് ഫാഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞരപ്പള്ളി രൂപത ‘എസ് .വൈ .എം.നു മാസക്ക് നല്‍കി .കോവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു വരുന്ന എസ്.വൈ.എം. അംഗങ്ങള്‍ക്കു ഉപയോഗിക്കുന്നതിനു വേണ്ടിയാണ് മാസ്‌ക്ക് നല്‍കിയത്. എം.ജി. യൂണീവേഴ്‌സിറ്റി യോട് അഫീലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന ഫാഷന്‍ ടെക്‌നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കിയത്.മാസ്‌ക്കുകള്‍ കോളജ് ഡയറക്ടര്‍ റവ.ഡോ.ആന്റണി നിരപ്പേല്‍,എസ്.വൈ.എം.രൂപത ഡയറക്ടര്‍ ഫാ.വര്‍ഗീസ് കൊച്ചുപുരക്കലിന് കൈമാറി.യോഗത്തില്‍ എസ്.വൈ.എം.രൂപത ഭാരവാഹികളെ കൂടാതെ’സെക്രട്ടറി.ആന്റണി ജേക്കബ്,ഫിനാന്‍സ് ഓഫീസര്‍ ടിജോമോന്‍ ജേക്കബ് പി.ആര്‍ ഒ ജോസ് ആന്റണി,അഡ്മിനിസ്‌ട്രേറ്റര്‍ അനീഷ് തോമസ്,വകുപ്പ് മേധാവി പ്രൊഫ.പ്രിന്‍സി മാത്യു,പ്രൊഫ. ലീന മനു ,ഗവേണിംഗ് ബോഡി മെംബര്‍ ആഷിഷ് മാത്യു ,തുടങ്ങിയവര്‍ പങ്കെടുത്തു.നൂറു ശതമാനം തൊഴില്‍ സാധ്യതയുള്ള ഈ കോഴ്‌സിനു മെറിറ്റ് സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 974500 8703