Sunday, May 5, 2024
keralaNews

ലത്തീഷാ അന്‍സാരി ഉപയോഗിച്ചിരുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ അഭയം ചാരിറ്റബിള്‍ സൊസൈറ്റിക്ക് കൈമാറി

എരുമേലി:കഴിഞ്ഞ 27 വർഷം എത് പ്രതിസന്ധിയിലും ഉറച്ച നിശ്ചയ
ദാർഢ്യത്തോടെ സമൂഹത്തിന് മാതൃകയായും വെളിച്ചം നൽകി മരണം വരെ ജീവിച്ച ലത്തീഷ നമുക്ക് പ്രചോദനമാണെന്ന് സി പി ഐ ( എം ) കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസ്സൽ പറഞ്ഞു . ലത്തീഷാ അനുസാരി ഉപയോഗിച്ചിരുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ അഭയം ചാരിറ്റബിൾ  സൊസൈറ്റിക്ക് കൈമാറുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എരുമേലി റോട്ടറി ക്ലബ്ബിൽ നടന്ന പരിപാടിയിൽ എ.വി റസ്സൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.പരിപാടിയിൽ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്ജ്കുട്ടി അധ്യക്ഷത വഹിച്ചു.
ചേനപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എസ് കൃഷ്ണകുമാർ,വാർഡംഗം വി ഐ അജി എന്നിവർ സംസാരിച്ചു.