Friday, May 17, 2024
keralaNews

പൊന്‍കുന്നത്ത് കുറുക്കന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്

പൊന്‍കുന്നം ചേപ്പുമ്പാറയില്‍ കുറക്കന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പ്ലസ് ടു വിദ്യാര്‍ഥിയായ സാനിയോക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാത്രി ബന്ധുവീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു സംഭവം. കുറുക്കന്റെ മുമ്പില്‍നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ ഓടയില്‍ വീണു. സാനിയോയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തിയതോടെ കുറുക്കന്‍ രക്ഷപ്പെട്ടു.പ്രദേശത്ത് കുറുക്കന്‍മാരുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.