Friday, May 3, 2024
Newsworld

ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് കുവൈറ്റിന്റെ പുതിയ അമീര്‍

 

ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിനെ കുവൈറ്റിന്റെ പുതിയ അമീറായി തിരഞ്ഞെടുത്തു. അല്‍പം മുമ്പ്് ചേര്‍ന്ന് അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹാണ് വിവരം പുറത്തുവിട്ടത്.

മന്ത്രിസഭാ തീരുമാനം പാര്‍ലമെന്റില്‍ അംഗീകരിച്ച ശേഷം നിലവില്‍ ഉപ അമീറായ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് അമീറായി അധികാരം ഏല്‍ക്കും. 2006 ഫെബ്രുവരി 7 മുതല്‍ കിരീടാവകാശിയായി തുടരുന്ന ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിനു, അന്തരിച്ച അമീര്‍ രോഗ ബാധിതതനായി അമേരിക്കയിലേക്ക് കൊണ്ട് പോകുന്നതിനു മുമ്പ് അമീറിന്റെ പ്രത്യേക അധികാരങ്ങളും നല്‍കിയിരുന്നു

1937 ജൂണ്‍ 25ന് കുവൈറ്റിന്റെ മൂന്നാമത്തെ അമീറായ ഷൈഖ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും യാമ്മാമയുടെയും മകനായി കുവൈറ്റ് സിറ്റിയില്‍ ജനിച്ചു. 1962ല്‍ ഹവല്ലി ഗവര്‍ണറായി. 1978 മുതല്‍ 88 വരെ ആഭ്യന്തര മന്ത്രിയായിരുന്നു. ഇറാഖ് അധിനിവേശത്തില്‍ നിന്നും കുവൈത്ത് വിമോചനം നേടിയപ്പോള്‍ പ്രതിരോധ മന്ത്രിയായി.