Saturday, April 27, 2024
keralaLocal NewsNews

ഞങ്ങളും മനുഷ്യരാണ് എല്ലാവരെയും പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട് ……..ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളികള്‍ തങ്ങളുടെ വേദനയും ദു:ഖവും പങ്കു വയ്ക്കുന്നു.

ഞങ്ങളും മനുഷ്യരാണ് എല്ലാവരെയും പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്, ജീവനില്‍ ഭയമുണ്ട്. വീട്ടില്‍ അച്ഛനും അമ്മയും ഭാര്യയും കുട്ടികളുമുണ്ട്. ഞങ്ങള്‍ക്കും കോവിഡ് വരാം.പക്ഷേ എല്ലാവരെയും പോലെ ഞങ്ങളും ഈ പ്രതിസന്ധിയിലും ജോലി ചെയ്യുകയാണ്.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ജാഗ്രതയോടെ എല്ലാവരുടെയും വീടുകളില്‍ ഞങ്ങള്‍ ഗ്യാസ് എത്തിക്കുന്നുണ്ട്. എരുമേലിയിലെ ഏക ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളികളാണ് തങ്ങളുടെ വേദനയും ദു:ഖവും പങ്കു വയ്ക്കുന്നത്.

കഴിഞ്ഞ ദിവസം കോവിഡിനെ തുടര്‍ന്ന് വഴികളടച്ച തുമരംപാറയില്‍ വഴി തുറന്ന് ഗ്യാസ് വിതരണം ചെയ്യണമെന്നാവശ്യമാണ് പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ പണം ഓണ്‍ലൈന്‍ വഴി അച്ച്, സിലണ്ടര്‍ സാനിട്ടര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയും, വഴി അടച്ച സ്ഥലത്തെത്തിക്കുന്ന ഗ്യാസ് വാര്‍ഡുകളിലെ വാളണ്ടിയര്‍മാര്‍ വിതരണം ചെയ്യണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചതോടെ വിതരണം നടത്തി…

എന്നാല്‍ തൊട്ടുപിന്നാലെ മണിപ്പുഴയില്‍ ഒരു വീട്ടില്‍ ഗ്യാസ് എത്തിക്കാന്‍ കളക്ടര്‍ വരെ ഇടപെട്ടതാണ് തൊഴിലാളികളെ വീണ്ടും വിഷമത്തിലാക്കിയത്.
തുമരംപാറ വാര്‍ഡില്‍ ചെയ്തതു പോലെ ഒന്നും ചെയ്യില്ല. ഗ്യാസ് വീട്ടില്‍ കൊണ്ടു തരണമെന്ന ഗ്യാസ് എടുത്ത് പത്ത് ദിവസം പോലും പൂര്‍ത്തിയാക്കാത്ത മണിപ്പുഴയിലെ ഒരു വീട്ടുടമസ്ഥന്റെ പിടിവാശിയില്‍ പഞ്ചായത്തംഗം മുതല്‍ കളര്‍ക്ടര്‍ വരെ ഇടപ്പെട്ടു.അതും കോവിഡ് ബാധിച്ചയാളിന്റെ വീട്ടില്‍. പഞ്ചായത്തും, റവന്യൂ വകുപ്പ് , സിവില്‍ സപ്ലെ അവസാനം കളക്ടറുടെ ഓഫീസില്‍ നിന്നു വരെ വിളിച്ചു. ഈ വീട്ടില്‍ ഗ്യാസ് എത്തിക്കാന്‍. എന്നാല്‍ കോവിഡ് ബാധിച്ചയാളിന്റെ വീട്ടില്‍ ഗ്യാസ് വിതരണം ചെയ്യണമെന്ന ചിലരുടെ ആവശ്യം ഞങ്ങളെ മാത്രമല്ല നിരപരാധികളെക്കൂടി ദുരിതത്തിലാക്കുമെന്നും ഇവര്‍ പറയുന്നു.സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗ്യാസുമായി വരാമെന്ന ജോലിക്കാരുടെ ഉറപ്പിനെ തുടര്‍ന്ന് വീട്ടുടമസ്ഥനുമായി ബന്ധപ്പെട്ടപ്പോഴാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകാന്‍ ആംബുലന്‍സ് വന്നിട്ടുണ്ടെന്നും പിന്നീട് ഗ്യാസ് എടുത്തു കൊള്ളാമെന്നും ഇദ്ദേഹം തന്നെ അറിയിച്ചതായും ജോലിക്കാര്‍ പറഞ്ഞു.

തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഗ്യാസ് വിതരണം മുടങ്ങും.അത് വഴി എരുമേലിയിലെ ഇരുപതിനായിരത്തോളം ഉപഭോക്താക്കള്‍ക്ക് വലിയ പ്രതിസന്ധിയും, രോഗബാധയും ഉണ്ടാകും. ദയവ് ചെയ്ത് കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്യാസ് വിതരണം നടത്താന്‍ തങ്ങളെ അനുവദിക്കണമെന്നും ഇവര്‍ ആശ്യപ്പെട്ടു.