Monday, May 6, 2024
keralaNews

സംസ്ഥാന സര്‍ക്കാര്‍ ക്ഷാമബത്ത കൂട്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും – അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി ഉത്തരവിറങ്ങി. ഏഴില്‍ നിന്നും ഒന്‍പത് ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചിരിക്കുന്നത്. വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷാമാശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ (ഡിയര്‍നെസ്സ് അലവന്‍സ്) 4% വര്‍ധിപ്പിച്ചിരുന്നു. 2024 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡി എ വര്‍ധന നിലവില്‍ വരുക. ഒപ്പം ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തി. ദാരിദ്ര രേഖക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് എല്‍പിജി സിലിണ്ടര്‍ നല്‍കുന്ന പദ്ധതിയായ ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി തുടരാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്‌സിഡിയാണ് തുടരുക. ഒപ്പം ദേശീയ ‘എ ഐ’ മിഷന്‍ ആരംഭിക്കാനും 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.