Tuesday, May 7, 2024
keralaNews

ആര്‍ ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില ഗുരുതരം

കേരള കോണ്‍ഗ്രസ് (ബി) സ്ഥാപക നേതാവും ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില ഗുരുതരം. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചത്. കുടുംബാംഗങ്ങളും ഏറ്റവും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. മകനും എംഎല്‍എയുമായ ഗണേഷ് കുമാറിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തത് ബാലകൃഷ്ണപിള്ളയായിരുന്നു. പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഗണേഷ് കുമാര്‍. പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തതും ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന മകനുവേണ്ടി പരസ്യമായി വോട്ട് അഭ്യര്‍ഥിച്ച് പ്രചാരണത്തിനു ഇറങ്ങിയതും 87 കാരനായ ബാലകൃഷ്ണപിള്ളയായിരുന്നു.