Monday, April 29, 2024
keralaNewspolitics

കെ.പി.അനില്‍കുമാര്‍ സി.പി.എമ്മില്‍; എകെജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

കോണ്‍ഗ്രസ് വിട്ട കെ.പി.അനില്‍കുമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സി.പി.എമ്മില്‍ അര്‍ഹമായ പരിഗണന കിട്ടുമെന്ന് കോടിയേരി. സി.പി.എം പ്രവേശനം ഉപാധികളില്ലാതെയെന്ന് അനില്‍കുമാര്‍. താഴേത്തട്ടില്‍ വരെ പ്രവര്‍ത്തിക്കാന്‍ തയാറെന്നും അനില്‍കുമാര്‍ വ്യക്തമാക്കി. തിരുവനന്തപുരം പാളയത്തെ ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് ഇമെയിലായി അയച്ചെന്നും അനില്‍കുമാര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം പരസ്യപ്രസ്താവന നടത്തി. അനില്‍കുമാറിന്റെ വിശദീകരണം നേതൃത്വത്തിനു തൃപ്തികരമായിരുന്നില്ല. അതിനാല്‍ കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോര്‍ട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനില്‍കുമാര്‍ പാര്‍ട്ടിവിടുന്നതായി അറിയിച്ചത്.