Wednesday, May 15, 2024
keralaLocal NewsNews

രമ്യാമോൾ പുലിക്കുന്നിൻ്റെ ചുണക്കുട്ടിയാണ് 

മുണ്ടക്കയം:  ഭിന്നശേഷികാരിയായ രമ്യാ മോൾ പുലിക്കുന്നിൻ്റെ ചുണക്കുട്ടി. മുണ്ടക്കയം പുലിക്കുന്ന് ടോപ്പിലെ മിനി സൂപ്പർ മാർക്കറ്റിൻ്റെ ഉടമയാണ്  മണത്തറ കടവിൽ രമ്യാ മോൾ (35).രമ്യാ സ്റ്റോറിൽ കിട്ടാത്തതൊന്നുമില്ല.മൂന്നരയടി പൊക്കവും മുപ്പത്  കിലോതുക്കവുമുള്ള ഭിന്നശേഷികാരിയായ രമ്യാ മോളിന്റെ  പുലിക്കുന്നിലെ മിനി സൂപ്പർ മാർക്കറ്റാണ് ശ്രദ്ധേയമാകുന്നത്.
ചെറുപ്പത്തിലെ പിതാവ് ഉപേക്ഷിച്ചു പോയ രമ്യാമോളെ മാതാവ് രാഗിണിയാണ് വളർത്തിയത് .കൂവപ്പള്ളിയിലെ ഒരു വീട്ടിൽ അടുക്കള വേല ചെയ്താണ് രാഗിണി മകളെ വളർത്തിയത്.ഭദ്രാമഠം എൽ പി സ്കൂളിലും കണ്ണിമലസെന്റ്  ജോസഫ് സ്കൂളിലുമായി പത്താം ക്ലാസ് വരെ പഠിച്ച രമ്യ തുല്യതാ കോഴ്സിൽ പഠിച്ച് പ്ലസ് ടു പാസായി.പിന്നീട് 13 വർഷകാലം കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ പ്രസ്സിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തു.കോവിഡ് കാലത്ത് പ്രസ്സിലെ ജോലി നഷ്ടപ്പെട്ടു.ഇതോടെ അമ്മയും മകളും ചേർന്ന് ഉണ്ടാക്കിയ സാമ്പാദ്യമെല്ലാം ചേർത്ത് സ്വന്തമായിട്ടുള്ള മൂന്ന് സെൻ്റ്‌ സ്ഥലത്ത് വീടുവെച്ചു.ആദ്യം വീടിനോട് ചേർന്ന് ഒരു പെട്ടി കട തുടങ്ങി. പിന്നീട് ഇത് വികസിപ്പിച്ച് മിനി സൂപ്പർമാർക്കറ്റാക്കി. ഉയരം കുറവായതുകൊണ്ട് സാധനങ്ങൾ എടുത്തു കൊടുക്കാൻ  എളുപ്പത്തിന് പലചരക്ക് സാധനങ്ങൾ പലതും പായ്ക്ക് ചെയ്തു വെച്ചിരിക്കുകയാണ്.രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെയാണ്  മിനി സൂപ്പർമാർക്കറ്റിൻ്റെ പ്രവർത്തസമയം.ഒരു ചെറിയ സർക്കാർ ജോലി കിട്ടിയാൽ തനിക്കു വേണ്ടി ജീവിച്ച അമ്മയെ സംരക്ഷിച്ച് ജീവിക്കാമെന്ന മോഹത്തിൽ എംപ്ലോയ്മെൻറ്റിൽ പേരു രജിസ്റ്റർ ചെയ്ത് കാത്തിരി ക്കുകയാണ് രമ്യാ മോൾ. കടയിലേക്കാവശ്യമായ സാധനങ്ങൾ എടുക്കുവാൻ പോകുന്നതും മറ്റു o രമ്യാ മോൾ തന്നെയാണ്.