Thursday, May 16, 2024
keralaNewspolitics

കെ.സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് വിട്ട കെ.പി.അനില്‍കുമാര്‍.

കെ.സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് വിട്ട കെ.പി.അനില്‍കുമാര്‍. കെപിസിസി പിടിച്ചെടുത്തത് താലിബാന്‍ തീവ്രവാദികളെപ്പോലെയാണ്. സുധാകരന്‍ സംഘ്പരിവാറുകാരനെന്നും അനില്‍കുമാര്‍ ആരോപിച്ചു. പാര്‍ട്ടിയില്‍ നീതി നിഷേധിക്കപ്പെടുമെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അനില്‍കുമാര്‍ പറഞ്ഞു. തന്റെ രക്തത്തിനായി ദാഹിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്. പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു. 43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനമാണ് അവസാനിപ്പിക്കുന്നത്. നാലാം ക്ലാസില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷം പദവിയില്ലാതെ ഇരുന്നത് അതിന്റെ തിക്തഫലമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചത് കൊയിലാണ്ടിയില്‍ സീറ്റ് തരാതിരിക്കാനുള്ള അടവായിരുന്നെന്നും അനില്‍കുമാര്‍ ആരോപിച്ചു.