Sunday, May 5, 2024
keralaNewsUncategorized

മയക്കുമരുന്ന് കടത്തല്‍: കുപ്രസിദ്ധ കുറ്റവാളിയും ഭാര്യയും അറസ്റ്റില്‍

കോഴിക്കോട് :കാറില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ കുപ്രസിദ്ധ കുറ്റവാളിയും ഭാര്യയും അറസ്റ്റില്‍. ടി.എച്ച്.റിയാസ്, ഇയാളുടെ ഭാര്യ സുമയ്യയേയും പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 5.7 ഗ്രാം എംഡിഎംഎ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കൊലപാതകം, മോഷണം, മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് റിയാസ് . ഗോവ, കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 50ല്‍ അധികം കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.