Friday, May 10, 2024
keralaNewsObituary

മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് ഒരുക്കങ്ങള്‍ക്ക് ഇടയില്‍ അച്ഛന്‍ ഷോക്കേറ്റ് മരിച്ചു.

മുണ്ടൂര്‍: മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് വീട്ടില്‍ ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ അച്ഛന്‍ ഷോക്കേറ്റ് മരിച്ചു. എഴക്കാട് വടക്കേക്കരവീട്ടില്‍ പരേതരായ മലയന്റെയും കാളിയുടെയും മകന്‍ കാശു (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.വ്യാഴാഴ്ച വീട്ടില്‍ മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം. സംഭവസമയത്ത് പ്രദേശത്ത് കനത്ത വേനല്‍മഴയും മിന്നലോടുകൂടിയ ഇടിയും ഉണ്ടായിരുന്നതിനാല്‍ വൈദ്യുതിവിതരണം തടസ്സപ്പെട്ടിരുന്നു. വീടിന് പുറത്തേക്ക് ലൈറ്റ് സ്ഥാപിക്കാനായി വയര്‍ കെട്ടുന്നതിനിടെ പെട്ടെന്ന് വൈദ്യുതി പ്രവാഹമുണ്ടായി ഷോക്കേല്‍ക്കുകയാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു.കനത്ത മഴയത്ത് വീടിനുചുറ്റും വെള്ളവും ഉണ്ടായിരുന്നു. ഷോക്കേറ്റയുടന്‍ ബന്ധുക്കള്‍ വൈദ്യുതി വിച്ഛേദിച്ച് കോങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: പരേതയായ കമലം. മക്കള്‍: സജിത, സബിത, സൗമ്യ, ശരണ്യ. മരുമക്കള്‍: പ്രേമന്‍, ചന്ദ്രന്‍. സഹോദരങ്ങള്‍: ചാമി, തങ്കമാളു. സംസ്‌കാരം വ്യാഴാഴ്ച.