Thursday, May 2, 2024
keralaNews

അടല്‍ ബിഹാരി വാജ്‌പേയ് ജന്മദിനം സദ്ഭരണ ദിനമായി ആചരിച്ചു.

ഭാരതരത്‌നം അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനം ഭാരതമെങ്ങും സത് ഭരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കത്തോട് അടല്‍ജി സ്മൃതി മന്ദിരത്തില്‍ ആഘോഷം സംഘടിപ്പിച്ചു. ലോകത്തിന്റെ ചരിത്രം മാറ്റിമറിച്ച അപൂര്‍വ്വം നേതാക്കളിലൊരാളായിരുന്നു അടല്‍ ജിയെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ജീ രാമന്‍നായര്‍ സൂചിപ്പിച്ചു.തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഭാരതത്തിലെ ഒന്‍പതു കോടി കര്‍ഷകര്‍ക്കൂ നല്‍കുന്ന 18,000 കോടി രുപ വിതരണം നടത്തുന്നതിന്റെ ഭാഗമായി ബി ജെ പി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി നടത്തിയ പരിപാടിയുടെ ഉദ്ഘാടനവും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി രാമന്‍ നായര്‍ നിര്‍വഹിച്ചു.പള്ളിക്കത്തോട് ബി ജെ പി ഓഫീസായ അടല്‍ജി സ്മൃതി മന്ദിരത്തിന്റെ ഒന്നാം വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും ബി ജെ പി ജില്ലാ അധ്യക്ഷന്‍ അഡ്വ: നോബിള്‍മാത്യു നിര്‍വഹിച്ചു.

ബി ജെ പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ടി ബി ബിനു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗം എന്‍. ഹരി, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി എന്‍ ഗോപിനാഥന്‍ നായര്‍ നേതാക്കളായ സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍, ജി മഞ്ചിത്ത് ,പി.ജെ. രവി എന്നിവര്‍ പങ്കെടുത്തു.