Sunday, May 5, 2024
keralaNewspolitics

കോവിഡ് മാനദണ്ഡം കാറ്റില്‍പറത്തി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐയുടെ ആഹ്ലാദ പ്രകടനം

കോവിഡ് മാനദണ്ഡം കാറ്റില്‍പറത്തി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐയുടെ ആഹ്ലാദ പ്രകടനം. കഴിഞ്ഞ ദിവസം രാത്രിയാണ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പു വിജയാഘോഷം എസ്എഫ്‌ഐ നടത്തിയത്. ലൈബ്രറി സമുച്ചയത്തിനു മുന്നിലാണ് നൂറോളം വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചതും പ്രകടനം നടത്തിയതും. എസ്എഫ്‌ഐ പതാകകളേന്തിയായിരുന്നു പ്രകടനം.

കഴിഞ്ഞ ദിവസം രാത്രിയാണ് തിരഞ്ഞെടുപ്പു ഫലം വന്നത്. കോവിഡ് മഹാമാരിയെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന എംബിബിഎസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പ്രോട്ടോക്കോള്‍ ലംഘനമെന്നതു സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

മെഡിക്കല്‍ കോളജ് എസ്എഫ്‌ഐ യൂണിറ്റ്,എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി എന്നിവയുടെ ഫെയ്‌സ്ബുക് പേജില്‍ ആഹ്ലാദ പ്രകടനത്തിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ഫലം വന്ന സമയത്ത് വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ വിദ്യാര്‍ഥികള്‍ എത്തിയെന്നും പത്ത് മിനിറ്റിനകം എല്ലാവരും പിരിഞ്ഞുപോയെന്നും വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി.ജയകുമാര്‍ പറഞ്ഞു.