Wednesday, May 8, 2024
indiakeralaNews

കോവിഡ് വ്യാപനം :വീട്ടില്‍ നിരീക്ഷണത്തിന് മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍.

വീട്ടില്‍ നിരീക്ഷണത്തിന് മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വന്ന 60 വയസ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഹോം ഐസലേഷന്‍ ഇല്ല. കോവിഡ് രോഗികള്‍ക്ക് ഐസലേഷന്‍ ഏഴുദിവസം. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. ഒറ്റ ദിവസത്തില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. പ്രതിദിനകേസുകള്‍ അറുപതിനായിരത്തിന് അടുത്തായി. ഡല്‍ഹിയില്‍ അഞ്ചാംതരംഗമാണെന്നും ടെസ്റ്റ് പോസറ്റിവിറ്റി 10 ശതമാനത്തില്‍ കൂടുതലാകുമെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ മുന്നറിയിപ്പ് നല്‍കി. ഭാരത് ബയോടെക്കിന്റെ മൂക്കില്‍ അടിക്കാവുന്ന വാക്‌സീന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കി.
രാജ്യത്ത് 24 മണിക്കൂറിനിടെ 58,097 കോവിഡ് കേസുകളും 534 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലത്തേക്കാള്‍ ഇരുപതിനായിരം കേസുകള്‍ കൂടുതല്‍. പ്രതിദിന കേസുകള്‍ ഏഴു ദിവസത്തിനിടെ ആറു മടങ്ങില്‍ കൂടതലായി. ജൂണ്‍ 19ന് ശേഷമുള്ള ഉയര്‍ന്ന പ്രതിദിനരോഗബാധ നിരക്കാണ്. പോസറ്റിവിറ്റി 4.18 ശതമാനമായി. 2,14,004 പേര്‍ നിലവില്‍ രോഗികളായുണ്ട്. ബംഗാളില്‍ പ്രതിദിന കേസുകള്‍ 49 ശതമാനം ഉയര്‍ന്നു. കോവിഡ് ബാധയ്‌ക്കൊപ്പം ഒമിക്രോണ്‍ കേസുകളും രാജ്യത്ത് വര്‍ധിക്കുകയാണ്. 2,135 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 828 പേര്‍ രോഗമുക്തരായി.