Friday, May 3, 2024
keralaNews

വി.വിഘ്‌നേശ്വരി കോട്ടയം ജില്ല കലക്ടര്‍

കോട്ടയം : കോട്ടയം ജില്ല കലക്ടറായി വി.വിഘ്‌നേശ്വരിയെ നിയമിച്ചു. നിലവിലെ കലക്ടര്‍ ഡോ. പി കെ ജയശ്രീ സര്‍വീസില്‍ നിന്നു  വിരമിക്കുന്ന ഒഴിവിലാണ് നിയമനം. മധുര സ്വദേശിനിയായ വിഘ്‌നേശ്വരി 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കലക്ടര്‍, കോളജിയറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍, മാനേജിങ് ഡയറക്ടര്‍ കെടിഡിസി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കും തമിഴ്‌നാട് സ്വദേശിയാണ്.