Monday, April 29, 2024
keralaNewsObituary

ബസും ബൈക്കും കൂട്ടിയിടിച്ചു; ലേബര്‍ ഇന്‍ഡ്യ പബ്ലിക്കേഷന്‍സ് മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി മാനേജര്‍ മരിച്ചു.

കോട്ടയത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ പബ്ലിക്കേഷന്‍സ് മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി മാനേജര്‍ മരിച്ചു.കോതമംഗലം മുളവൂര്‍ പുതുപ്പാടി കൂരുവേലില്‍ റോബിന്‍ കെ ജോര്‍ജാണ് മരിച്ചത്.കോതമംഗലം കൂരുവേലില്‍ കെ എ ജോര്‍ജ്, അന്നക്കുട്ടി ദമ്പതികളുടെ മകനാണ്.ഭാര്യ വടകര പ്ലാത്തോട്ടത്തില്‍ സുമി( അദ്ധ്യാപിക).മക്കള്‍ സഞ്ജയ്,ആന്‍ റോബിന്‍. സഹോദരന്മാര്‍ റോയ് കെ ജോര്‍ജ് (പൂന), ബോബന്‍ കെ ജോര്‍ജ് (ഖത്തര്‍), സാബിന്‍ കെ ജോര്‍ജ് (എറണാകുളം). സഹോദരിമാര്‍ ഡോളി ബാബു (മൂവാറ്റുപുഴ), ഷൈല കാപ്പയില്‍ (യു.എസ്.എ).സംസ്‌കാരം 22നു വടകര സെന്റ് ജോണ്‍സ് പള്ളിയില്‍ 2മണിക്ക്.