Thursday, May 16, 2024
indiaNews

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട്ടില്‍…

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട്ടില്‍ എത്തി. മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തി അമിത് ഷായെ സ്വീകരിച്ചു. അമിത് ഷാക്ക് വന്‍ വരവേല്‍പ്പാണ് ബിജെപി പ്രവര്‍ത്തകര്‍ തമിഴ്നാട്ടില്‍ ഒരുക്കിയത്.

എംജി ആറിന്റേയും ജയലളിതയുടേയും അനുസ്മരണ സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും. ബിജെപി കോര്‍ കമ്മിറ്റി യോഗവും സര്‍ക്കാര്‍ പരിപാടികളുമാണ് പട്ടികയിലെങ്കിലും സഖ്യ ചര്‍ച്ചകളാണ് നിര്‍ണായകം. ഏറെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ അമിത്ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തില്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ക്ക് ഈ നവംബര്‍ മാസം വഴിയൊരുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.ബിജെപി നടത്തിയ വെട്രിവേല്‍ യാത്രയുടെ വിജയവും ഷായുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.