Thursday, May 16, 2024
HealthindiakeralaNews

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളെയാണ് ഗുരുതരമായി ബാധിക്കുകയെന്ന് ഗവേഷണം.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളെയാണ് ഗുരുതരമായി ബാധിക്കുകയെന്ന് ഗവേഷണം. സ്ത്രീകള്‍ക്ക് ഹൃദയത്തകരാര്‍ മൂലമുണ്ടാകുന്ന അപകട ഘടകങ്ങള്‍ പുരുഷന്മാര്‍ക്കുള്ളതിനേക്കാള്‍ 20 ശതമാനം അധികമായിരിക്കുമെന്നാണ് കണ്ടെത്തല്‍.ആദ്യ ഹൃദയാഘാതത്തിന് ശേഷം അഞ്ച വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയും സ്ത്രീകളില്‍ കൂടുതലാണെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
45,000ത്തോളം രോഗികളുടെ കേസ് പഠിച്ചാണ് ഗവേഷണം നടത്തിയത്. ഇതില്‍ 30.8 ശതമാനവും സ്ത്രീകളായിരുന്നു. ആറ് വര്‍ഷത്തിലേറെ രോഗികളെ പിന്തുടര്‍ന്നാണ് പഠനം നടത്തിയിരിക്കുന്നത്. ആശുപത്രിയില്‍ വച്ചുതന്നെയോ ഡിസ്ചാര്‍ജ്ജ് ആയതിന് പിന്നാലെയോ വീണ്ടു ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ സ്ത്രീകളില്‍ വളരെ പെട്ടെന്ന് കണ്ടതായി പഠനത്തില്‍ പറയുന്നു.
അതുപോലെതന്നെ ഹൃദയാഘാതത്തെതുടര്‍ന്ന് ചികിത്സയിലിരിക്കുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായ മെഡിക്കല്‍ ഹിസ്റ്ററിയും സ്ത്രീകളുടേതാണെന്ന് ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ശ്വാസകോശ അസുഖങ്ങള്‍ എന്നിവ സ്ത്രീകളില്‍ കൂടുതലായി കാണപ്പെട്ടതികൊണ്ടാണിത്.