Saturday, April 27, 2024
keralaNews

രണ്ടു ദിവസത്തിനകം ഫീസ് അടച്ചില്ലെങ്കില്‍ ക്ലാസിനു പുറത്തു നിര്‍ത്തും വിദ്യാര്‍ഥിനിക്ക് സഹപാഠികളുടെ മുന്നില്‍ വച്ച് നഴ്‌സിങ് കോളജിന്റെ അന്ത്യശാസനം

നെടുങ്കണ്ടം: വിദ്യാര്‍ഥിനിക്ക് സഹപാഠികളുടെ മുന്നില്‍ വച്ച് നഴ്‌സിങ് കോളജിന്റെ അന്ത്യശാസനം.രണ്ടു ദിവസത്തിനകം ഫീസ് അടച്ചില്ലെങ്കില്‍ ക്ലാസിനു പുറത്തു നിര്‍ത്തുമെന്ന്.ഫീസടയ്ക്കാന്‍ സാവകാശം തേടിയപ്പോള്‍ ‘മകളെ പണമുണ്ടെങ്കില്‍ പഠിക്കാന്‍ വിട്ടാല്‍ മതിയെന്ന്’ വിദ്യാര്‍ഥിനിയുടെ അമ്മയോടു പരിഹാസം. രണ്ടു ദിവസത്തിനകം 72,500 രൂപ സംഘടിപ്പിക്കാന്‍ നെട്ടോട്ടമോടുകയാണ് നെടുങ്കണ്ടം എസ്എംഇ നഴ്‌സിങ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി.പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശിനിയാണു വിദ്യാര്‍ഥിനി. പിതാവ് മേസ്തിരിപ്പണി ചെയ്യുന്നു. വാടകവീട്ടിലാണു താമസം. വിദ്യാഭ്യാസ വായ്പയെടുത്താണു പഠിക്കുന്നത്.അതേസമയം, 2 സെമസ്റ്ററുകളിലെ ഫീസ് കോളജില്‍ അടയ്ക്കാനുണ്ടെന്നും അടച്ചില്ലെങ്കില്‍ പരീക്ഷ എഴുതാനാവില്ലെന്നും വിദ്യാര്‍ഥിനിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് കോളജ് അധികൃതര്‍ പറയുന്നു.