Saturday, May 11, 2024
HealthindiaNews

11 സംസ്ഥാനങ്ങളില്‍ 48 പേര്‍ക്ക് കൊവിഡ് ഡല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി 48 പേര്‍ക്ക് കൊവിഡ് ഡല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി.മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, രാജസ്ഥാന്‍, ജമ്മു, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.ഡല്‍റ്റാ പ്ലസ് തിരിച്ചിറിയുന്ന പ്രദേശങ്ങള്‍ ഉടന്‍ അടച്ചിട്ട് പ്രസരം തടയാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ഐസിഎംആര്‍ ഡറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.രാജ്യം ഇപ്പോഴും രണ്ടാം കൊവിഡ് തരംഗത്തിലൂടെ കടന്നുപോവുകയാണ്.കൊവിഡ് പ്രത്യേക വകഭേദമാണോ എന്ന് തിരിച്ചറിയുന്നതിന് 10-12 ദിവസം വേണ്ടിവരും. അതിനര്‍ത്ഥം ഇപ്പോള്‍ ലഭ്യമായ സാംപിളുകളുടെ സ്വഭാവം തിരിച്ചറിയാന്‍ ഇനിയും സമയമെടുക്കണമെന്നാണ്.
മഹാരാഷ്ട്രയിലാണ് ഈ വകഭേദം ഏറ്റവും കൂടുതല്‍ കാണുന്നത്. മധ്യപ്രദേശ് 7, തമിഴ്നാട് 9 തുടങ്ങി മറ്റ് സംസ്ഥാനങ്ങില്‍ മൂന്നിനു താഴെ ഡല്‍റ്റ പ്ലസ് വകഭേദമാണ് കണ്ടെത്തിയത്.