Saturday, May 4, 2024
keralaNewsObituary

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയ് അന്തരിച്ചു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. 85 വയസ്സായിരുന്നു. കൊച്ചു കടവന്ത്രയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ തേവര സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. കേരള ഭൂഷണ്‍, ദി ഹിന്ദു, യു എന്‍ ഐ എന്നിവിടങ്ങളിലെ ലേഖകനായിരുന്നു. ദീര്‍ഘനാള്‍ മംഗളം ജനറല്‍ എഡിറ്റര്‍ കൂടിയായിരുന്നു ആയിരുന്നു കെ എം റോയ്.പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍്ണലിസ്റ്റ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും കെ എം റോയ് പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് നോവല്‍ രണ്ട് യാത്ര വിവരണങ്ങള്‍ എന്നിവ അടക്കം നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്. കെ എം റോയ് മാധ്യമ രംഗത്തെ പ്രതിഭയെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടുകളാണ് കെ എം റോയ് സ്വീകരിച്ചിരുന്നതെന്നും നീതിക്കുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.