Friday, May 3, 2024
keralaNews

ആഗ്രഹം പൂർത്തീകരിച്ച്  കോട്ടയം ജില്ല കളക്ടർ പടിയിറങ്ങി 

എരുമേലി: കോട്ടയം ജില്ല കളക്ടറായി സേവനമനുഷ്ഠിച്ച രണ്ടു വർഷത്തെ പ്രവർത്തനത്തിനിടെ തന്റെ ആഗ്രഹം പൂർത്തീകരിച്ച് ജില്ല കളക്ടർ നാളെ സർവീസിൽ നിന്നും വിരമിക്കുന്നത് . 2021 ജൂലൈ മാസത്തിലാണ് കോട്ടയം ജില്ലാ കളക്ടറായി ഡോ. പി കെ ജയശ്രീ എത്തുന്നത് .  സർക്കാരിനേയും  –  ജനങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ഒരു ചാലകശക്തിയായി കളക്ടർ പ്രവർത്തിച്ചതാണ് ഈ കാലയളവിലെ ഏറ്റവും വലിയ നേട്ടമായി മാറിയത് .  സർക്കാറിന്റെ അഭിമാന പ്രശ്നമായിരുന്ന മലയോര മേഖലയിലെ  പട്ടയ പ്രശ്നം കാര്യക്ഷമമായി നടപ്പിലാക്കാൻ കളക്ടർക്ക് കഴിഞ്ഞുവെന്ന് റവന്യൂ മന്ത്രി കൂടി പ്രഖ്യാപിച്ചതോടെയാണ് ആഗ്രഹത്തിന് പൂർണ്ണത  കൈവഴിക്കാൻ കഴിഞ്ഞത് . എയ്ഞ്ചൽവാലി പട്ടയം വിതരണവുമായി ബന്ധപ്പെട്ട വകുപ്പു മന്ത്രിയുടെയും എംഎൽഎയുടെയും നേതൃത്വത്തിൽ നടത്തിയുള്ള യോഗങ്ങൾ, കളക്ടർമാരുടെ യോഗങ്ങളെ പ്രധാന അജണ്ട എന്ന് തുടങ്ങി പട്ടയ വിതരണം പ്രധാന ചർച്ചയാക്കി യുദ്ധകാല അടിസ്ഥാനത്തിൽ പട്ടയം വിതരണം ചെയ്യാൻ കളക്ടർക്ക് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ് . കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ
കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിനിടയിലേക്ക്
ഓടിയെത്തിയ കളക്ടർ ആശ്വാസം നൽകിയതും ശ്രദ്ധേയമായി. കളക്ടറുടെ മികവാർന്ന പ്രവർത്തനം കണക്കിലെടുത്താണ് വിരമിക്കുന്നതിന് മുമ്പ് പട്ടയ വിതരണമെന്ന കളക്ടറുടെ ആഗ്രഹം സഫലമാക്കാൻ സർക്കാർ തന്നെ
 മുൻ കൈ എടുത്ത് പട്ടയമേള നടത്തിയത് . ശബരിമല തീർത്ഥാടനത്തിൽ  മുന്നൊരുക്കങ്ങളിൽ കാര്യക്ഷമമായി ഇടപെട്ടതും എരുമേലി നിവാസികൾ ഓർക്കുന്നു . ജില്ലയിലെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെടൽ നടത്തിയ കളക്ടർ നാളെ പടിയിറങ്ങുന്നത് .