Sunday, May 5, 2024
keralaNews

കണമല കാട്ടുപോത്ത് ആക്രമണം : മരിച്ച ചാക്കോച്ചന്റെ വീട് മന്ത്രി സന്ദർശിച്ചു 

എരുമേലി: കണമലയിൽ കാട്ടുപോത്തിന്റെ  ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോച്ചന്റെ വീട് റവന്യൂ വകുപ്പ് മന്ത്രി അഡ്വ.  കെ രാജൻ സന്ദർശിച്ചു പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഉച്ചയോടെ സന്ദർശിച്ചത്. ആശ്വാസ ധനസഹായി ലഭിക്കാനുള്ള ബാക്കി ധനസഹായം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും  മന്ത്രി പറഞ്ഞു.പമ്പാവാലി – എയ്ഞ്ചൽവാലി മേഖലയിലെ പട്ടയ മേളയിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം.