Saturday, May 4, 2024
Local NewsNews

എരുമേലി കുട്ടപ്പായിപടി അപകടം രക്ഷകയായി ഡോ. സിതാരയും സഹപ്രവര്‍ത്തകരും

എരുമേലി: എരുമേലി – പമ്പ തീര്‍ത്ഥാടന പാതയില്‍ മുട്ടപ്പള്ളിക്കും – പാണപിലാവിനും ഇടയില്‍ കുപ്പായിപടി അപകടവളവില്‍ ഇന്ന് ഉണ്ടായ അപകടത്തില്‍ രക്ഷകയായി ഡോ. സിതാരയും സഹപ്രവര്‍ത്തകരും . എരുമേലിയില്‍ നിന്നും ശബരിമലക്ക് തിരുപ്പൂര്‍ നിവാസികളെയും കൊണ്ട് പോയ മിനി ബസ് – തീര്‍ത്ഥാടകരുമായി എറണാകുളത്തേക്ക് പോകുകയായിരുന KSRTC FP ആയി കൂട്ടി ഇടിക്കുകയും, KSRTC Driver ക്ക് ഗുരുതരമായി പരിക്ക് ഏല്‍ക്കുകയും ചെ യ്തു. KSRTC ലെ മറ്റ് ആറ് യാത്രക്കാര്‍ക്കും പരിക്ക് ഏറ്റിരുന്നു. തമിഴ്നാട്ടില്‍ നിന്നും വന്ന മിനി ബസില്‍ ഉണ്ടായിരുന്ന 8 പേര്‍ക്ക് പരിക്കാണ് പരിക്കേറ്റത് .

ശബരിമല സീസണ്‍ പ്രമാണിച്ച് തിരക്ക് വര്‍ധിച്ചതോടെ കാനനപാത പ്രദേശങ്ങള്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായി ശബരിമല നോഡല്‍ ഓഫീസര്‍ Dr സിതാരയും , സഹപ്രവര്‍ത്തകരും വാഹനത്തില്‍ വിജനമായ പ്രദേശത്തുക്കുടി പോകുമ്പോള്‍ ഈ അപകടം ശ്രദ്ധയില്‍പ്പെട്ടു . അടിയന്തരമായ ആരോഗ്യ വകുപ്പിന്റെ ഏരുമേലി, കണ്ണിമല, കണമല ,തവളം എന്നിവടിങ്ങളിലെ ambulance വിളിച്ചു വരുത്തുകയും അടിയന്ത്രിര വൈദ്യസഹായം ചെയ്യ്തു . കാഞ്ഞിരപ്പിള്ളി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങിലേക്ക് reffer ചെയ്തു.

ബസുകള്‍ കൂട്ടിയിടിച്ചതിനാല്‍ തമിഴ്നാട് മിനി ബസിന്റെ ഡ്രൈവര്‍ , വാഹനത്തില്‍ കുടുങ്ങി , രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം ആയതിനാല്‍ fire force, police എന്നിവരുടെ സഹായം തേടി , fire force എത്തി വാഹനം പൊളിച്ച് ആളെ പുറത്ത് എടുത്തു. ഈ രക്ഷാപ്രവര്‍ത്തനത്തിന് ടീം അംഗങ്ങള്‍ ആയാ Dr Rexon Paul, Technical assistant EK Gopalan, district nursing officer
ഉഷാ രാജഗോപാല്‍
Erumely health inspector shaji കറുകത്തറ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി . തമിഴ്നാട് സ്വദേശികളായാ Driver ഉള്‍പ്പെടെ 3 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് reffer ചെയ്തു.