Friday, May 17, 2024
keralaNews

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം സംവരണ പട്ടികയില്‍

ക്രൈസ്തവ നാടാര്‍ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ നാടാര്‍ സമുദായം പൂര്‍ണമായും ഒബിസിലാവും. ഇതിനൊപ്പം പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാനും ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രായം കൂട്ടേണ്ടെന്നും തീരുമാനിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നത് യുവജന സംഘടനകളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും ദീര്‍ഘനാളത്തെ ആവശ്യമാണ്. അതാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്.