Tuesday, May 7, 2024
keralaNewspolitics

കോടിയേരിയുടെ സ്ഥാനമാറ്റം;പിണറായി വിജയന്റെ ഇരട്ട നീതി  കോടിയേരിയെ ഏറെ വേദനിപ്പിച്ചു . 

സി പി ഐ (എം)സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ട നീതി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എം.ശിവശങ്കരന്‍ ഉള്‍പ്പെടുന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയ സി എം രവീന്ദ്രനെയടക്കം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങള്‍,മയക്കുമരുന്ന് കേസില്‍പ്പെട്ട പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയില്ലയെന്നതാണ് കൊടിയേരിയെ ഏറെ വേദനിപ്പിച്ചത്.സംസ്ഥാന അഴിമതി കേസുകളില്‍പ്പെട്ടവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയും -ന്യായീകരിക്കുകയും ചെയ്യുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട കേസില്‍ ഒരക്ഷരം പോലും പറയാതെ പിണറായി വിജയന്‍ അധികാരക്കസേരയില്‍ പിടിച്ചിരുന്നത്.മുഖ്യമന്ത്രി രാജി വെക്കാനുള്ള സാഹചര്യമുണ്ടായിട്ടും രാജിവെക്കാതെ, പാര്‍ട്ടി സെക്രട്ടറിയെ രാജിവെക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതിന് പിന്നില്‍ പിണറായി വിജയമാണെന്ന് സൂചനയാണ് ഇതോടെ വ്യക്തമാകുന്നത്.എന്നാല്‍ കോടിയേരി ബാലകൃഷ്ണന് പകരം സെക്രട്ടറി സ്ഥാനത്തേക്ക് എം വി വിജയരാഘവന്‍ നിയമിച്ചതിന് പിന്നിലും സംശയങ്ങളാണ് ഉയരുന്നത്.