Tuesday, May 21, 2024
keralaNews

മലപ്പുറം ജില്ലയില്‍ രണ്ട് മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങള്‍

പരപ്പനങ്ങാടി: മലപ്പുറം ജില്ലയില്‍ രണ്ട് മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങള്‍.വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള പൊന്‍വാക്ക് പദ്ധതി പ്രകാരമാണ് ഇത്രയധികം വിവാഹങ്ങള്‍ തടഞ്ഞത്. ശൈശവ വിവാഹങ്ങള്‍ സംബന്ധിച്ച വിവരം നല്‍കുന്നയാള്‍ക്ക് 2,500 രൂപ പാരിതോഷികം നല്‍കും.പൊതുജന പങ്കാളിത്തത്തോടെ ഇത്തരം വിവാഹങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നല്‍കുന്നത്. ആറുമാസം മുന്‍പാണ് ഇത് ആരംഭിച്ചത്. മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് മാത്രമാണ് 2,500 രൂപ പാരിതോഷികം നല്‍കിയത്.ആറുപേര്‍ക്ക് കൂടി പാരിതോഷികം നല്‍കാന്‍ അര്‍ഹതയുണ്ടെന്നും നടപടിക്രമം പുരോഗമിക്കുകയാണെന്നും വനിതാ ശിശുവികസന വകുപ്പ് ജില്ല ഓഫീസര്‍ വ്യക്തമാക്കി.