Friday, May 17, 2024
keralaLocal NewsNews

എരുമേലിയിൽ  അയ്യപ്പന്മാർ  വീണ്ടും  റോഡ് ഉപരോധിച്ചു 

എരുമേലി : പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടാത്തതിൽ പ്രതിഷേധിച്ച് അയ്യപ്പന്മാർ ഇന്ന് എരുമേലി – റാന്നി സംസ്ഥാന പാത വീണ്ടും ഉപരോധിച്ചു .ഇന്ന് ഉച്ചയോടെ എരുമേലി പോലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. പമ്പയിൽ തിരക്ക് വർദ്ധിച്ചതിനെ തുടർന്നാണ് പോലീസ്  വാഹനങ്ങൾ തടഞ്ഞത് .
രാവിലെ മുതൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി വരുന്നതിനിടെയാണ് ഉച്ചയോടെ പ്രകോപിതരായ അയ്യപ്പന്മാർ  റോഡ് ഉപരോധിച്ചത്. കേരള രജിസ്ട്രേഷനുള്ള വാഹനങ്ങൾ കടത്തി വിടുകയാണെന്നും മറ്റ് വാഹനങ്ങളേയും കടത്തിവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
തുടർന്ന് എരുമേലി പോലീസ് സ്ഥലത്തെത്തി അയ്യപ്പന്മാരുമായി ചർച്ച നടത്തിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. എരുമേലിയിൽ മാത്രം ഇത് നാലാം തവണയാണ് അയ്യപ്പന്മാർ റോഡ് ഉപരോധിക്കുന്നത് .