Friday, May 17, 2024
keralaNewspolitics

കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കണമെങ്കിൽ പിണറായി രാജിവെക്കണം; പിസി ജോർജ് . 

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കണമെങ്കിൽ പിണറായി വിജയൻ രാജി വെക്കുകയാണ് നല്ലതെന്ന് പിസി ജോർജ് എംഎൽഎ പറഞ്ഞു.മയക്കുമരുന്ന് കേസിൽ റിമാൻഡിലായ ബിനീഷ് കോടിയേരിയുടെ കേസിന്റെ  ഉത്തരവാദിത്വം ഏറ്റെടുത്താണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാജി വെച്ചത് എന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ പാർട്ടിയോട് ആത്മാർത്ഥത ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെക്കുകയാണ് നല്ലത്.സംസ്ഥാന അഴിമതികൾ മുഴുവൻ നിയന്ത്രിക്കുന്നത്  സിഎം രവീന്ദ്രനാണ്. എം ശിവശങ്കറിനെ അടക്കം നിയന്ത്രിച്ചിരുന്നതും സി എം രവീന്ദ്രൻ ആണെന്നും  പിസി ജോർജ് പറഞ്ഞു.