Friday, May 3, 2024
keralaNews

കൊച്ചിയില്‍ പ്ലാസ്റ്റിക് കമ്പനി ഗോഡൗണില്‍ വന്‍ തീപ്പിടുത്തം.

കൊച്ചി പറവൂര്‍ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൌണില്‍ വന്‍ തീപ്പിടുത്തം. പഴയ പ്ലാസ്റ്റിക് എത്തിച്ച് റിസൈക്കിള്‍ ചെയ്‌തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തില്‍ വെല്‍ഡിംഗ് ജോലികളും നടക്കുന്നുണ്ടായിരുന്നു. വെല്‍ഡിംഗ് ജോലികള്‍ക്കിടെ തീപ്പൊരി പടര്‍ന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനി പറവൂര്‍ സ്വദേശി ലൈജുവിന്റേതാണ്. ഞായറാഴ്ചയായതിനാല്‍ കമ്പനിയില്‍ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ ദുരന്തം ഒഴിവായി. തീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്.