Tuesday, May 21, 2024
keralaNews

ശബരിമലയില്‍ പ്രതിദിനം 5000 തീര്‍ഥാടകര്‍; ഹൈക്കോടതി അനുമതി

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി അനുമതി.ഈ മാസം 20 മുതല്‍ പ്രതിദിനം 5000 തീര്‍ത്ഥാടകരെ അനുവദിക്കാന്‍ ആണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. മകരവിളക്ക് തീര്‍ത്ഥാടന സമയത്തും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായ റിസള്‍ട്ടുകള്‍ അനുവദിക്കരുത്.ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയ തീര്‍ത്ഥാടകരെ മാത്രമേ ശബരിമലയില്‍ അനുവദിക്കാവു എന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. സാഹചര്യങ്ങള്‍ പരിശോധിച്ച് മകരവിളക്ക് സമയത്ത് തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഉന്നതാധികാരസമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.