Saturday, April 20, 2024
keralaNews

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഈ സീസണില്‍ ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.ആഘോഷങ്ങള്‍ ഒഴിവാക്കി ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്താന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി.പറ എടുക്കാന്‍ വീടുകളില്‍ പോകില്ല. ആന എഴുന്നള്ളിപ്പ് ഒഴിവാക്കാനും ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി.

നിലവില്‍, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം ഭക്തര്‍ക്ക് നിയന്ത്രണമുണ്ട്. മാസ്‌ക്, സാമൂഹ്യ അകലം പാലിക്കല്‍, ദര്‍ശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തല്‍ ഇവ നിര്‍ബന്ധമാണ്. 10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല.ജനുവരി പകുതിയോടെയാണ് അടുത്ത പൂരം സീസണ്‍ ആരംഭിക്കുക. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ പൂരം സീസണും ഏറെ പ്രതിസന്ധിയിലായി. തൃശൂര്‍ പൂരമടക്കം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഉത്സവങ്ങളെല്ലാം ആചാരങ്ങളില്‍ ചുരുങ്ങി. നിലവിലെ കോവിഡ് പ്രതിസന്ധി തുടര്‍ന്നാല്‍ മറ്റ് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ഉത്സവങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടിവരും