Monday, May 6, 2024
keralaNews

കെ.മുരളീധരനെ രാഷ്ട്രീയ ചാവേറാക്കിയാണ് കോണ്‍ഗ്രസ് നേമത്തേക്കയച്ചിരിക്കുന്നത്. എസ്.സുരേഷ്.

പുതുപ്പള്ളി:അരനൂറ്റാണ്ടുകാലത്തെ പാരമ്പര്യമവകാശപ്പെടുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ താമര വിരിയിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് എന്‍ ഡി എ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടന്നു.പുതുപ്പള്ളിയിലെ പരാജയം തിരിച്ചറിഞ്ഞതുകൊണ്ടാണ് പുരപ്പുറത്തു കയറിയുള്ള പ്രഹസന നാടകത്തിന് ഉമ്മന്‍ചാണ്ടി മുതിര്‍ന്നത്. കേരളത്തിലിന്ന് ബി.ജെ.പി, വോട്ടു മാത്രമല്ല സീറ്റുമുള്ള പാര്‍ട്ടിയായി വളര്‍ന്നിരിക്കുന്നു.തുടര്‍ഭരണമുണ്ടാകുമെന്ന് അഹങ്കരിക്കുന്ന സി.പി.എം, 2001 ലെ നായനാര്‍ മന്ത്രിസഭാ കാലഘട്ടം ഒന്നോര്‍മ്മിക്കുന്നത് നല്ലതായിരിക്കും. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്ത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പറഞ്ഞു.കമ്യൂണിസ്റ്റ് ചൈന ലോകത്തിന് നല്‍കിയ ദുരന്തമായ കോവിഡിന് വാക്‌സില്‍ നല്‍കി കൊണ്ട് അതിനെ പിടിച്ചു നിര്‍ത്തിയ ലോകത്തെ കരുത്തനായ ഭരണാധികാരിക്കുള്ള അംഗീകാരമായി നിങ്ങള്‍ എന്‍.ഹരിക്ക് വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.എന്‍.ഹരി, അഡ്വ: നോബിള്‍മാത്യു, ടി.കെ.ശ്രീകാന്ത്, രമേശ് കാവിമറ്റം, രവിന്ദ്രനാഥ് വാകത്താനം, സോബിന്‍ലാല്‍, എന്‍.കെ.റജി, ഷാജി ശ്രീ ശിവം, ജയപ്രകാശ് വാകത്താനം, പി.സുനില്‍കുമാര്‍, ആര്‍ സര്‍ജ്ജു, സുനില്‍ കീരനാട് എന്നിവര്‍ സംസാരിച്ചു.