Monday, April 29, 2024
indiaNews

പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്ഥാന്‍ പൗരനാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരില്‍ നിന്ന് രണ്ട് ങ4 കാര്‍ബൈന്‍ തോക്കുകളും, ഒരു എ.കെ റൈഫിളും, വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു. പൂല്‍വാമയിലെ ചാന്ദ്ഗാമില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.