Saturday, April 27, 2024
indiaNewspolitics

  അരവിന്ദ്  കേജരിവാളിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു.

ദില്ലി: മദ്യനയ അഴിമതി കേസില്‍ ഇഡി ഇന്നലെ അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ദില്ലി റോസ് അവന്യൂ കോടതി  അരവിന്ദ്  കെജ്രിരിവാളിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു.ഇഡി 7 ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്.അഴിമതി കേസില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് ചോദ്യം ചെയ്യാനെത്തിയ ഇഡി സംഘം കേജരിവാളിനെ അറസ്റ്റ് ചെയ്തത് .പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ഇഡിയുടെ അപേക്ഷ. മണിക്കൂറുകള്‍ നീണ്ട വാദം കേട്ടതിന് ശേഷം ഒടുവില്‍ ആംആദ്മി അദ്ധ്യക്ഷന് ജാമ്യം നിരസിക്കുകയായിരുന്നു കോടതി.

വാദം പൂര്‍ത്തിയായി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു വിധി പ്രസ്താവിച്ചത്. വിധപ്പകര്‍പ്പ് തയ്യാറാക്കുന്നതില്‍ കാലതാമസം വന്നതാണെന്ന് കോടതി അറിയിച്ചു. കോടതിക്ക് പുറത്ത് പ്രതിഷേധവുമായി നിരവധി എഎപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. വന്‍ സുരക്ഷയാണ് പരിസരത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്. ആംആദ്മി പാര്‍ട്ടി ഓഫീസിന് ചുറ്റും കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരന്‍ കെജ്രിവാള്‍ ആണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.

വാട്‌സ്ആപ്പ് ചാറ്റുകളും കോള്‍ റെക്കോര്‍ഡിംഗുകളും അടക്കം നിരവധി തെളിവുകളുണ്ടെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു. നയരൂപീകരണത്തില്‍ നേരിട്ട് പങ്കാളിയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി. മദ്യശാലകള്‍ക്ക് അനുകൂലമായ നയം തയ്യാറാക്കുന്നതിനായി കെജ്രിവാള്‍ പണം ആവശ്യപ്പെടുകയും സ്വരൂപിക്കുകയും ചെയ്തു. കോഴയായി വാങ്ങിയ തുക ഗോവയിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.