Thursday, May 16, 2024
keralaNews

ബൈക്കിന്റെ അമിത വേഗത ചോദ്യം ചെയ്ത യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു .

എരുമേലി :വീടിന് മുന്നിൽക്കൂടിയുള്ള വഴിയിൽ
ബൈക്കിൽ   അമിത വേഗതയിൽ പോയതിനെ ചോദ്യം ചെയ്ത യുവാവിന് സംഘം ചേർന്ന് മർദ്ദിച്ചു .എരുമേലി വയലാപറമ്പ് സ്വദേശി  താഴെത്തെക്കുറ്റ് അനൂപ് ( 37 )നാണ് മർദ്ദനമേറ്റത് .  തലക്ക് സാരമായി പരിക്കേറ്റ അനൂപ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
വീടിന് മുന്നിലെ റോഡിൽ നിൽക്കുകയായിരുന്ന അനൂപിന്റെ അടുത്തുകൂടി അമിത വേഗതയിൽ ഒരാൾ ബൈക്കിൽ ഇറക്കം ഇറങ്ങി  പോകുകയും ഇതിൽ ഭയന്ന അനൂപ് വേഗത കുറച്ച് പോകാൻ  ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബൈക്ക് യാത്രക്കാരൻ  കുറച്ച് ദൂരം കൂടി മുന്നോട്ട് പോയതിന് ശേഷം തിരികെ വന്ന് അനൂപിനോട് കയർക്കുകയും രണ്ടു പേരും തർക്കത്തിലാകുകയും ചെയ്തു. ഇതിനിടെ ബൈക്ക് യാത്രക്കാരൻ വിളിച്ചു വരുന്ന  മൂന്നംഗ സംഘം കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും
ഇത് കണ്ട് തടസ്സം പിടിക്കാനായി ഓടിയെത്തിയ അമ്മയേയും ഇവർ മർദ്ദിച്ചതായും അനൂപ് പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും എരുമേലി പോലീസ് എസ് എച്ച് ഒ ഫിറോസ് . എ പറഞ്ഞു .അനൂപിന്റെ മൊഴി രേഖപ്പെടുത്തിയാതായി പോലീസ് പറഞ്ഞു.