Friday, May 3, 2024
keralaNewspolitics

വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചു: സലാം എംഎല്‍എ ചവിട്ടി കെ കെ രമ

തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ സ്പീക്കര്‍ നടത്തിയ വിവാദ പരാമര്‍ശനത്തിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന് പ്രതിഷേധിക്കുന്നതിനിടെയായിരുന്നു ആക്രമണം. വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും എംഎല്‍എ കെ കെ രമ പ്രതികരിച്ചു. സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഉദ്ദേശം. സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വാച്ച് ആന്‍ഡ് വാര്‍ഡ് അപമര്യാദയായി പെരുമാറുകയും തട്ടികയറുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചെന്നും സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ പ്രതികരിച്ചു. പ്രധാനപ്പെട്ട ഒരു വിഷയം ചര്‍ച്ച ചെയ്യാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് സഭയെന്ന് കെ കെ രമ ചോദിച്ചു. ആക്രമണത്തില്‍ സ്പീക്കര്‍ മറുപടി പറയണമെന്നും കെ കെ രമ പറഞ്ഞു. ബലപ്രയോഗത്തിനിടെ യുഡിഎഫ് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബോധം കെട്ട് വീണു. ഇദ്ദേഹത്തെ ഉടന്‍ തന്നെ വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി.