Monday, April 29, 2024
keralaNewspolitics

കെ.കെ.രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചത് അഭിമുഖത്തില്‍ തിരിമറി നടത്തിയെന്ന് ആക്ഷേപം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചത് അഭിമുഖത്തില്‍ തിരിമറി നടത്തിയെന്ന് ആക്ഷേപം. അസോസിയേറ്റ് പ്രഫസര്‍ പദവിക്കായി അപേക്ഷിച്ചവരില്‍ ഏറ്റവും കുറവ് ഗവേഷണമികവും അധ്യാപനപരിചയവും പ്രിയയ്ക്കായിരുന്നു. എന്നാല്‍ അഭിമുഖത്തിലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രിയ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തി. ഗവേഷണമികവില്‍ 156 സ്‌കോര്‍ മാത്രമുള്ള പ്രിയ മുന്നിലെത്തിയപ്പോള്‍ 651 സ്‌കോറുള്ളയാള്‍ രണ്ടാമതായി. അഭിമുഖത്തില്‍ പ്രിയയ്ക്ക് 32 മാര്‍ക്കും രണ്ടാം റാങ്കുകാരന് 30 മാര്‍ക്കുമാണ് നല്‍കിയത്. അഭിമുഖം നടത്തിയത് മുന്‍വിധിയോടെയാണെന്നാണ് ആക്ഷേപം. റിക്രൂട്ട്‌മെന്റ് രേഖകള്‍ സേവ് യൂണിവേഴ്‌സിറ്റി കാംപയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.