Monday, May 6, 2024
indiaNews

പൗരന്മാര്‍ക്ക് സൗജന്യ വാക്‌സീന്‍ ; ഉത്തര്‍പ്രദേശിനും അസമിനും പിന്നാലെ മദ്ധ്യപ്രദേശും

ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം പൗരന്മാര്‍ക്ക് സൗജന്യ വാക്‌സീന്‍ നല്‍കി വാക്കുപാലിക്കുകയാണ് ബി.ജെപി. നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരിനും അസം സര്‍ക്കാരിനും തുടര്‍ച്ചയായി, മെയ് 1 മുതല്‍ സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ അദ്ധ്യക്ഷതയില്‍ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് പൗരന്മാര്‍ക്ക് സൗജന്യ വാക്‌സീന്‍ നല്കാന്‍ തീരുമാനമെടുത്തത്.

സംസ്ഥാനത്ത് സൗജന്യ വാക്സിന്‍ ഉറപ്പ് വരുത്തുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും അറിയിച്ചു. നേരത്തെ, ഉത്തര്‍പ്രദേശ് അസം സര്‍ക്കാരുകള്‍ മെയ് 1 മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുമെന്നാണ് അറിയിച്ചിരുന്നത്.മദ്ധ്യപ്രദേശും ഇപ്പോള്‍ നിര്‍ണ്ണായകമായ തീരുമാനം സ്വീകരിച്ചിരിക്കുകയാണ്.18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും മെയ് 1 മുതല്‍ വാക്സിന്‍ കുത്തിവെപ്പ് നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.