Sunday, April 28, 2024
keralaNews

കേരളത്തില്‍ വ്യാപകമായ മഴയ്ക്കു സാധ്യത.

തിരുവനന്തപുരം : കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത.നവംബര്‍ 1 മുതല്‍ 5 വരെ വ്യാപകമായ മഴയ്ക്കു സാധ്യത.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിയും മിന്നലും ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവര്‍ഷത്തിന്റെ ഭാഗമായി ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും തെക്കേ ഇന്ത്യയ്ക്കു മുകളിലുമായി വടക്കുകിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുകയാണ്.

ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ശ്രീലങ്കന്‍ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും, ചക്രവാതച്ചുഴിയില്‍നിന്ന് കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെ തെക്ക് കിഴക്കന്‍ അറബിക്കടല്‍ വരെ നീണ്ടുനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുടെയും സ്വാധീനഫലമായാണു മഴ കനക്കുക. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്‌തേക്കും.