Sunday, May 5, 2024
keralaNews

റാന്നിയില്‍ നിയന്ത്രണം വിട്ടു സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രികന്‍ മരിച്ചു.

റാന്നിയില്‍ നിയന്ത്രണം വിട്ടു സ്‌കൂട്ടര്‍ മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഉന്നക്കാവ് കളമ്പാല തേക്കുംകാലായില്‍ എം.പി.ജോര്‍ജിന്റെ മകന്‍ ജസ്റ്റിന്‍ ജോര്‍ജ് (സഞ്ചു-41) ആണ് മരിച്ചത്. ഇന്നലെ 3.15ന് ചെട്ടിമുക്ക് – വലിയകാവ് റോഡില്‍ പുള്ളോലി ജംക്ഷനും സിറ്റഡല്‍ സ്‌കൂളിനും സമീപത്തുവെച്ചായിരുന്നു അപകടം.ഈട്ടിച്ചുവട് ഭാഗത്ത്‌നിന്നു പുള്ളോലിയിലേക്കു വരുകയായിരുന്നു സഞ്ചു. എതിരെ വന്ന ലോറിക്ക് സമീപം സ്‌കൂട്ടര്‍ മറിഞ്ഞ് സഞ്ചു അടിയില്‍പ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങിയ സഞ്ചു സംഭവസ്ഥലത്തുതന്നെ മരിച്ചു.