Friday, May 3, 2024
EntertainmentkeralaNews

നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു.

നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. രംഭയും കാറില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷ്‌യ്ക്ക് പരുക്കേറ്റിട്ടുണ്ട്. രംഭ തന്നെയാണ് കാര്‍ അപകടത്തില്‍പെട്ട കാര്യം അറിയിച്ചത്.സ്‌കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, എന്റെ കുഞ്ഞ് സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം ദിവസവും മോശം സമയവും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ. നിങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്ക് വലിയ കാര്യമാണ് എന്നും രംഭ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കാനഡയില്‍ വെച്ച് അപകടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിട്ടുണ്ട്.