Thursday, May 9, 2024
keralaNews

ആലപ്പുഴയില്‍ 2 പേര്‍ മരിച്ചനിലയില്‍ ; മദ്യത്തിനു പകരം സാനിറ്റൈസര്‍ കുടിച്ചെന്ന് സംശയം

തുറവൂര്‍ ചാവടിയില്‍ സാനിറ്റൈസര്‍ കുടിച്ച് 2 പേര്‍ മരിച്ചെന്ന് സംശയം. ചാവടി സ്വദേശികളായ സ്റ്റീഫന്‍ (50), ബൈജു (48) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ഫൊറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയുവെന്ന് പൊലീസ് പറഞ്ഞു. സാനിറ്റൈസര്‍ മദ്യത്തിനു പകരം ഉപയോഗിച്ചതാണെന്നു കരുതുന്നു. വീട്ടില്‍നിന്ന് സാനിറ്റൈസര്‍ കുപ്പിയും ഗ്ലാസും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.