Thursday, May 9, 2024
educationkeralaNews

സ്‌കൂള്‍ പരിസരങ്ങളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കും

ജില്ലയിലെ സ്‌കൂളുകളില്‍ പരീക്ഷാ സമയം അവസാനിച്ച ശേഷമുള്ള സമ്ബര്‍ക്ക വ്യാപന സാധ്യത തടയാന്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷ അവസാനിക്കുമ്‌ബോള്‍ വിദ്യാര്‍ത്ഥികളെ പലഘട്ടങ്ങളായി പുറത്തേക്ക് വിടണമെന്നും മാനദണ്ഡ പാലനം സംബന്ധിച്ച് നടത്തുന്ന അനൗണ്‍സ്മെന്റുകള്‍ കാര്യക്ഷമമായിത്തന്നെ തുടരണമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

 

 

സര്‍ക്കാര്‍-സര്‍ക്കാരിതര പരിപാടികളില്‍ മാനദണ്ഡം ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനമുണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനും ക്യാമ്ബുകള്‍ കൃത്യമായി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും നിര്‍ദേശമുണ്ട്. രോഗവ്യാപനം കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിരോധനടപടികള്‍ ശക്തമാക്കണമെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു.

ജില്ലയിലെ വിവിധ മേഖലകളില്‍ കോവിഡ് മാനദണ്ഡ പാലനം സംബന്ധിച്ച് നടത്തുന്ന പരിശോധനകളുടെ പുരോഗതി സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, എ.ഡി.എം. അലക്സ് പി. തോമസ്, സിറ്റി പൊലീസ് കമ്മീഷണര്‍, അഡീഷണല്‍ റൂറല്‍ എസ്.പി. എന്നിവര്‍ യോഗത്തില്‍ അവതരിപ്പിച്ചു.