Thursday, May 2, 2024
keralaNews

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പ് ശമ്പളം

തിരുവനന്തപുരം :കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്  ശമ്പളം നാളെ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പ് ശമ്പളം വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി.

ജൂലൈ മാസത്തെ ശമ്പള വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. 75 ശതമാനം ശമ്പളം വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളമാണ് നല്‍കിയത്. എടിഒ, ഡിടിഒ, സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ക്ക് ശമ്പളം ലഭിക്കാനുണ്ട്.