Thursday, May 9, 2024
keralaNews

മഹാമാരി കോവിഡിനിടയിലും വെള്ളാവൂരിൽ ബി എം എസ്  പാവപ്പെട്ട കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി 

വെള്ളാവൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡ് പൊട്ടുകുളം വില്യാണിയിൽ  രണ്ട് കുട്ടികളുമായി ദുരിതാവസ്ഥയിൽ താമസിക്കുകയായിരുന്ന  നിർധനയായ അർച്ചനയ്ക്ക് (45) ബിഎംഎസ് പ്രവർത്തകർ വീട് വച്ചു കൊടുത്തു. കൂടാതെ നിരവധി സേവന പ്രവർത്തനങ്ങൾ ബിഎംഎസ് വെള്ളാവൂർ പഞ്ചായത്തിൽ നടത്തിവരുന്നു. കഴിഞ്ഞദിവസം കിടപ്പിലായ അമ്മയ്ക്ക് വാട്ടർബെഡ്, നൂറോളം വീടുകളിൽ കോവിഡ് പ്രതിരോധ മരുന്നുകൾ, ഭക്ഷണസാധനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു. ബിഎംഎസിന്റെ നേതൃത്വത്തിൽ വെള്ളാവൂർ പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക് തുടങ്ങി. വെള്ളാവൂർ  ബിഎംഎസ് പണിത്  കൊടുത്ത റോഡ് നാളെ ഉദ്ഘാടനം ചെയ്യും . ബി എം എസ് മേഖലാ സെക്രട്ടറി മധു നാരകത്താനിയുടെ  നേതൃത്വത്തിലാണ് ഈ സേവനപ്രവർത്തനങ്ങൾ നടന്നു വരുന്നത് .